വാരിക്കൂട്ടലായിരുന്നു ജീവിതം
മണ്ണിന്റെ മാറ് പിളര്‍ന്നും
മണ്ണിരകളുടെ പാതി മുറിച്ചും
മരങ്ങളുടെ ഞരമ്പറുത്തും
ഒരു പാട് വാരികൂട്ടി
ഒടുവില്‍ വക്കുപൊട്ടി
തുരുമ്പ് എടുത്ത്
പിടി ഒടിഞ്ഞ്
ഈ മൂലക്കിരിക്കുമ്പോള്‍
പെറുക്കിക്ക് പോലും
വേണ്ടാതിരിക്കുമ്പോള്‍
പറ്റിപിടിച്ച ഇത്തിരി
മണ്ണ് മാത്രം ഉണ്ട് കൂട്ടിന്..
ഇത്തിരി മണ്ണ് മാത്രം
മനുഷ്യാ നീ മണ്ണാകുന്നു, ഒടുവില്‍ മണ്ണിലേയ്ക്ക് തന്നെ മടങ്ങുന്നു...
ReplyDeleteചേതനവും, നിശ്ചേതനവുമായ എല്ലാത്തിനും ഒടുവില്‍ കൂട്ട് ഒരു പിടി മണ്ണ് മാത്രം...
ചിത്രം നല്ലത്... അല്പം മണ്തരികള് കൂടി ആവാമായിരുന്നു.
ജീവിതം തന്നെ.നന്നായി.
ReplyDeleteഭൂമിയുടെ ഗര്‍ഭാശയം വരെ മാന്തി പുറത്തെടുക്കുന്ന
ReplyDeleteജെ.സി.ബി.യാണിന്നിവിടെ നിനക്ക് പകരം....
ഇതുകാണുമ്പോള്‍ നീയത്രഭേദം എന്നുനെടുവീര്പ്പിടുന്നു.
thanks to all for putting valuable comments here ...........enthu manthi eduthalum .... ethra aazhathil kuzhichalum .... oduvil gathi ithu thanne allee noushad bai ....
ReplyDeleteആ മണ്ണ് അല്‍പ്പം തണുപ്പ് നല്കിയെങ്കില് അത്രയുമായി...
ReplyDeleteസത്യം...
ReplyDeleteGood one. Keep writing.
ReplyDeleteവാരിക്കൂട്ടുന്ന എല്ലാവര്ക്കും ഒരു പാഠം!! ഒടുവില്‍ മണ്ണ് മാത്രം !!!
ReplyDeleteപ്രിയപ്പെട്ട കാപ്പാട.. ഇയൊരു കവിത മാത്രം മതി താങ്കളെ അറിയാന്‍. ഒത്തിരിയിഷ്ടമായി.. സുന്ദരമായ രൂപകം, ശക്തമായ സര്‍ഗ ചിന്ത ... തുടരു.. ഭാവുകങ്ങള്‍..
ReplyDeletethanks alot to all for your valuable comments
ReplyDelete