Mar 28, 2011

തൂമ്പ


വാരിക്കൂട്ടലായിരുന്നു ജീവിതം
മണ്ണിന്‍റെ മാറ് പിളര്‍ന്നും
മണ്ണിരകളുടെ പാതി മുറിച്ചും
മരങ്ങളുടെ ഞരമ്പറുത്തും
ഒരു പാട് വാരികൂട്ടി
ഒടുവില്‍ വക്കുപൊട്ടി
തുരുമ്പ് എടുത്ത്
പിടി ഒടിഞ്ഞ്‌
ഈ മൂലക്കിരിക്കുമ്പോള്‍ 
പെറുക്കിക്ക് പോലും 
വേണ്ടാതിരിക്കുമ്പോള്‍
പറ്റിപിടിച്ച ഇത്തിരി 
മണ്ണ് മാത്രം ഉണ്ട് കൂട്ടിന്..
ഇത്തിരി മണ്ണ് മാത്രം   

10 comments:

  1. മനുഷ്യാ നീ മണ്ണാകുന്നു, ഒടുവില്‍ മണ്ണിലേയ്ക്ക് തന്നെ മടങ്ങുന്നു...
    ചേതനവും, നിശ്ചേതനവുമായ എല്ലാത്തിനും ഒടുവില്‍ കൂട്ട് ഒരു പിടി മണ്ണ് മാത്രം...
    ചിത്രം നല്ലത്... അല്പം മണ്‍തരികള്‍ കൂടി ആവാമായിരുന്നു.

    ReplyDelete
  2. ഭൂമിയുടെ ഗര്‍ഭാശയം വരെ മാന്തി പുറത്തെടുക്കുന്ന
    ജെ.സി.ബി.യാണിന്നിവിടെ നിനക്ക് പകരം....
    ഇതുകാണുമ്പോള്‍ നീയത്രഭേദം എന്നുനെടുവീര്‍പ്പിടുന്നു.

    ReplyDelete
  3. thanks to all for putting valuable comments here ...........enthu manthi eduthalum .... ethra aazhathil kuzhichalum .... oduvil gathi ithu thanne allee noushad bai ....

    ReplyDelete
  4. ആ മണ്ണ്‍ അല്‍പ്പം തണുപ്പ് നല്‍കിയെങ്കില്‍ അത്രയുമായി...

    ReplyDelete
  5. വാരിക്കൂട്ടുന്ന എല്ലാവര്‍ക്കും ഒരു പാഠം!! ഒടുവില്‍ മണ്ണ് മാത്രം !!!

    ReplyDelete
  6. പ്രിയപ്പെട്ട കാപ്പാട.. ഇയൊരു കവിത മാത്രം മതി താങ്കളെ അറിയാന്‍. ഒത്തിരിയിഷ്ടമായി.. സുന്ദരമായ രൂപകം, ശക്തമായ സര്‍ഗ ചിന്ത ... തുടരു.. ഭാവുകങ്ങള്‍..

    ReplyDelete
  7. thanks alot to all for your valuable comments

    ReplyDelete