കുന്നിക്കുരു
അതിന്റെ കറുപ്പ് എനിക്ക്
എന്റെ ദുഖങ്ങള്‍ ആണ്
കറുപ്പിനെ വിഴുങ്ങുന്ന
തെളിഞ്ഞ ചുവപ്പ് എനിക്ക്
എന്റെ സന്തോഷങ്ങളാണ്
അത് കൊണ്ടാണ്
കുന്നിക്കുരുവിനെ
ഞാന്‍ എന്റെ ഹൃദയത്തോട്
ചേര്‍ത്ത് വെച്ചത് , അല്ല
എന്റെ ഹൃദയം തന്നെ ആക്കിയത്
ഇനി കറുപ്പിനെ ചുവപ്പ്
വിഴുങ്ങി തീര്‍ന്ന്
കുന്നിക്കുരു പൂര്‍ണ
ചുവപ്പകുന്നതും
കാത്തിരിക്കയാണ്
ഈ പാവം വിഡ്ഢി