Mar 2, 2011

താടി


ആദ്യം കണ്ടത് 
ബാപ്പയുടെ താടി
ആയിരുന്നു 
കുസൃതി കാട്ടുമ്പോള്‍ 
കണ്ണുരുട്ടുന്ന  ബാപ്പയുടെ 
വിറയ്ക്കുന്ന താടി 
പിന്നെ താടി വെച്ച 
ഹെഡ് മാസ്റ്റര്‍ ആയിരുന്നു 
താടി കാണുമ്പോഴേ  
ഞങ്ങള്‍ വിറക്കുമായിരുന്നു 
എന്നാലും താടി 
എനിക്കിഷ്ടമായിരുന്നു 
മുഖത്തിന്‍റെ അലങ്കാരം 
ആണ് താടി എന്ന് ഞാന്‍ 
താടി വരാറായപ്പോള്‍
ഞാനും വെച്ചുഒരുഗ്രന്‍
താടി ഒരെണ്ണം
പക്ഷെ അന്നുമുതല്‍
എന്നെ എല്ലാവരും
സംശയത്തോടെ
നോക്കി തുടങ്ങി
എയര്‍പോര്‍ട്ടിലും മറ്റും
എന്നെ ഏറെ നേരം
 പരിശോധിക്കുന്നു
ഒടുവില്‍ ഇന്നലെ
പൊട്ടിയ ബോംബിന്റെ
ഉത്തരവാദിയെ തേടി
നടന്ന പോലീസിന്‍റെ
പിടി വീണതും
പാവം എന്‍റെ ഈ
ഇടതൂര്‍ന്ന താടിയില്‍
അറിയില്ലായിരുന്നെനിക്ക്
താടി ഇത്രക്ക്‌
ഭീകരന്‍ആണെന്ന്


  

5 comments:

  1. പാവം എന്‍റെ ഈ
    ഇടതൂര്‍ന്ന താടിയില്‍.....???
    (ചിരിപ്പിക്കല്ലേ......!!)

    ReplyDelete
  2. താടി ഏതായാലും വെച്ചു, ഇനി തൊപ്പികൂടെ അങ്ങ വെച്ചേക്ക്...അല്ലെങ്കിൽ തലയ്ക്കൊരു കെട്ട്, അത് സൗദി കെട്ടായാൽ കെങ്കേമം...പക്ഷെ ഒരു കാര്യം നമ്മുറ്റെ മന്മോഹൻ ജിയുടെ താടിയും തലപ്പാവും അനുകരിക്കരുത്...കരണം അവർ മിതവാദികളാ....ഒന്നരുകരിക്കാം , അത് കൊറ്റനാടിന്റെ താടി, ഒരു പക്ഷേ വരും കാലങ്ങളിൽ കൊറ്റനാടും ഒരു തീവ്ര വാദിയോ ഭീകരവാദിയോ ആവില്ലെന്നാരുകണ്ടു?  ആശംസകൾ

    ReplyDelete
  3. കാപ്പാടാ വേഗം താടി കളഞ്ഞേര്..പോലീസ് മാത്രമല്ല...ലാദനും തിരഞ്ഞുവരും

    ReplyDelete