Feb 6, 2011

ഹന്‍ദല



നിങ്ങള്‍ ബോബനും മോളിയും                                      
കണ്ട്‌ മദിച്ചിരുന്നോളൂ
മിക്കി മൌസിനെയും 
ടോം ആന്‍ഡ്‌ ജെറിയെയും
ആഘോഷമാക്കികൊള്ളൂ 
അവരുടെ കുസൃതികള്‍ കണ്ട്
ഇളകിച്ചിരിച്ചിരുന്നോളൂ 
അകലെ പൊരുതുന്ന 
ഹന്‍ദലയെ നിങ്ങള്‍ കാണേണ്ട 
അവന്‍റെ വിശപ്പും ഭയവും 
നിങ്ങള്‍  അറിയുകയേ വേണ്ട 
അവന്‍റെ കരച്ചില്‍ നിങ്ങള്‍ 
കേള്‍ക്കേണ്ട അവന്‍റെ 
പോരാട്ടം നോക്കുകയേവേണ്ട 
അവനുവേണ്ടി മനസ്സറിഞ്ഞ്
ഒന്ന് പ്രാര്‍ത്ഥിക്കുകയോ
ഒന്നു ദുഖിക്കുകയോ ചെയ്യേണ്ട 
നിങ്ങള്‍ ഇരുന്നു ചിരിച്ചോളൂ
കണ്ണടച്ചിരുന്നു ചിരിച്ചോളൂ 
ഹൃദയം ഇല്ലാത്ത വിഡ്ഢികളേ

    
                                                         

              







------------------------------------------------------------------------------------------------

നാജി അലിയുടെ പ്രശസ്തമായ കാര്‍ട്ടൂന്‍ കഥാപത്രമാണ്‌  ഹന്‍ദല    അരാജകത്വത്തിലേക്ക് പിറവി കൊണ്ട പോരാട്ടത്തിന്‍റെ പ്രതീകമായ പ്രതീക്ഷയുടെ പുതു നാമ്പ് ആയ ഒരു ഫലസ്തീന്‍ കുഞ്ഞിന്‍റെ പ്രതീകാത്മക കാരിക്കേച്ചര്‍ .....

4 comments:

  1. ....നിങ്ങള്‍ ഇരുന്നു ചിരിച്ചോളൂ
    കണ്ണടച്ചിരുന്നു ചിരിച്ചോളൂ
    ഹൃദയം ഇല്ലാത്ത വിഡ്ഢികളേ.......


    -ഏറ് നന്നായി, കുറിക്കുതന്നെ കൊണ്ടു

    ReplyDelete
  2. ethra nalla kavitha,veruthe chirichondirunna enikku ippol thonnunnu chiri hridayathinu nannallennu,vallapozhumok karayanam mattullavarkku vendi,nandi ee sambhavanak

    ReplyDelete
  3. ഈ ഹന്ദല എന്ന പേര് ഞാന്‍ ഇപ്പോളാ കേള്‍ക്കുന്നത്...........
    ആശയം കൊള്ളാം.......
    ഭാവുകങ്ങള്‍......

    ReplyDelete