Feb 25, 2011

ആത്മഗതം

എന്‍റെ പ്രണയം 
മണലില്‍ എഴുതിയ 
കവിതകളായിരുന്നു 
ഒരു കുഞ്ഞു തിര തൊട്ടപ്പോള്‍ 
എല്ലാം ഒലിച്ചു പോയി 
ഇപ്പോള്‍  ശുദ്ധ ശൂന്യം 


എന്‍റെ ജീവിതം 
മിന്നാമിനുങ്ങിനെ പോലെ 
ഇത്തിരി വെട്ടം ഉണ്ട് കൂടെ 
പക്ഷെ അതെനിക്ക് മുന്നോട്ടുള്ള 
വഴികളില്‍ വെളിച്ചം വീശുന്നില്ല
പിന്നാലെ വരുന്ന പലര്‍ക്കും 
അത് വഴി വെളിച്ചം ആണത്രേ 
പക്ഷെ ഞാന്‍ ഇന്നും  എന്നും 
ഇരുട്ടില്‍ തപ്പുക തന്നെ ആണ് 

എന്‍റെ സ്വപ്നം 
ചരട് മുറിഞ്ഞ പട്ടങ്ങള്‍ ആണ് 
സൂര്യനെ ചുംബിക്കാന്‍ ഞാന്‍ 
പറത്തി ഉയര്‍ത്തി  വിട്ടതായിരുന്നു 
ഇപ്പോള്‍ കാറ്റിന്‍റെ കയ്യില്‍ 
ഗതി അറിയാതെ അലയുകയാണ് 
ഇനി ഏതെങ്കിലും മരച്ചില്ലയില്‍ 
തൂങ്ങി മരിച്ചേക്കാം, അല്ലെങ്കില്‍  
 ഏതെങ്കിലുംസമുദ്രത്തില്‍ വീണു 
മുങ്ങി മരിച്ചേക്കാം ... പാവം 

എന്‍റെ  മരണം 
ഇതെന്‍റെ ഒരു ആഗ്രഹമാണ് 
എന്‍റെ മരണം ഒരു ഹര്‍ത്താല്‍ 
ദിനത്തില്‍ ആകണം ....ആരും കാണാതെ 
ആരെയും കാണാതെ എനിക്ക് 
കുഴിയിലിറങ്ങി ഉറങ്ങണം സ്വസ്ഥമായി 
ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ 
ജീവിച്ചിരിക്കുന്നവരെ കാണുന്നത് 
എനിക്ക് ഇഷ്ടമല്ല ....... 



7 comments:

  1. ആഹാ...ശ്രദ്ധേയമായ വരികൾ.
    അഭിനന്ദനങ്ങൾ

    ReplyDelete
  2. നല്ല വരികള്‍ .....
    എനിക്കിഷ്ടപ്പെട്ടു.........
    വായിക്കാതിരുന്നെങ്കില്‍ അതൊരു നഷ്ടമായേനെ....

    ReplyDelete
  3. 'എന്‍റെ മരണം ഒരു ഹര്‍ത്താല്‍
    ദിനത്തില്‍ ആകണം ....ആരും കാണാതെ
    ആരെയും കാണാതെ എനിക്ക്
    കുഴിയിലിറങ്ങി ഉറങ്ങണം സ്വസ്ഥമായി'



    ഹോ മൂര്‍ച്ഛയുള്ള വരികള്‍......

    ReplyDelete
  4. ya ...........fantastic really touching...............

    ReplyDelete
  5. മറിച്ചാ പിന്നെ ജീവിക്കണോരെ കണ്ടൂടാലെ ..എന്താ ന്ന്‍ അറിയില്ല പണ്ട് മുതല്‍ തന്നെ എനിക്കും ഇങ്ങനെയാ .........

    ReplyDelete