Feb 4, 2011

പ്രണയം



പണ്ടൊരു കണ്ണേറില്‍
തുടങ്ങിയതായിരുന്നു
 പ്രണയം  പതയുന്ന
  കത്തുകളായി പിന്നെ
പിന്നെ  നിലക്കാത്ത
ഫോണ്‍ വിളിയായി
പിന്നെ പിന്നെ കൂടെ -
കൂടെ കാണലായി
സിനിമയും പാര്‍ക്കും 
കടല്‍ തീരവുമായി 
പിന്നെ ഒരു നാളില്‍ ഒരു
രാത്രി  നമ്മളൊന്നായി  
പിന്നെയും പത്ത്‌ മാസം 
കഴിഞ്ഞപ്പോളെനിക്ക്
ഒരു കുഞ്ഞായി പക്ഷെ 
അതില്‍ പിന്നെ നിന്നെ 
ഞാന്‍ കണ്ടിട്ടേ ഇല്ല 
നീ  വിളിച്ചിട്ടേ ഇല്ല ഒരു 
            കത്തു പോലും അയച്ചിട്ടില്ല ......

3 comments:

  1. പിന്നെയും പത്ത്‌ മാസം
    കഴിഞ്ഞപ്പോളെനിക്ക്
    ഒരു കുഞ്ഞായി പക്ഷെ
    അതില്‍ പിന്നെ നിന്നെ
    ഞാന്‍ കണ്ടിട്ടേ ഇല്ല

    അശംസകൾ!

    ReplyDelete
  2. അഡ്രസ്സുണ്ടോ ..? നമുക്കന്വേഷിക്കാം.....ഹി
    കൊള്ളാം..............ആശംസകള്‍...

    ReplyDelete
  3. aval vilikkunnathum nokki irikkathe,avale onnu vilichoode

    ReplyDelete