Jan 21, 2011

ഭയം



എനിക്ക് ഭയമാണ്
പകലിനെ
കത്തുന്ന ഒരു പകലിലല്ലേ
പള്ളിക്കൂടത്തിന്‍റെ പിറകില്‍
എന്‍റെ മകള്‍ നഗ്നയായി
മരിച്ചു കിടന്നത് ......


എനിക്ക് ഭയമാണ്
ഇരുളിനെ
ഇരുളിന്‍റെ മറ പറ്റിയല്ലേ
എന്‍റെ വല്യുമ്മയുടെ
കാതും കയ്യും കഴുത്തും
മാനവും ആഭരണ തോടൊപ്പം
അവര്‍ അറുത്തെടുത്തത്


എനിക്ക് ഭയമാണ് 
നിലാവിനെ 
നനുത്ത നിലാവുള്ള ഒരു 
നിശാനേരത്ത് ഉത്സവം 
കാണാനിറങ്ങിയതായിരുന്നു 
എന്‍റെ മകന്‍  ബാല്യം 
വിടാത്ത മലര്‍ മൊട്ട്
കാമവെറി പൂണ്ട മൃഗങ്ങളുടെ 
ഒരു നേരത്തെ സുഗത്തിന്‍റെ ഇര 
ഒരു കുരുന്നു ജീവന്‍ ......


എനിക്ക് ഭയമാണ് 
മഴയെ നനഞ്ഞ് ഒലിച്ച 
ഒരു മഴ നേരത്ത് ഇത്തിരി 
നേരത്തേക്ക് കയറി നിന്നതല്ലേ
ആ കടത്തിണ്ണയില്‍ എന്‍റെ സഹോദരി
കാമ നായ്ക്കള്‍ കടിച്ചു വലിച്ച
നിലച്ച ആ ശരീരം ഞാന്‍ പെറുക്കി 
എടുത്തതും ഒരു കറുത്ത
 മഴയിലലിഞ്ഞുകൊണ്ടായിരുന്നു 


എനിക്ക് ഭയമാണ് യാത്രയെ 
ഏക സമ്പാദ്യം പെന്‍ഷന്‍  തുക 
വാങ്ങി മടങ്ങുന്ന യാത്രയിലല്ലേ 
എന്‍റെ സഹോദരനെ അവര്‍ 
കൊന്ന് കവര്‍ന്ന് കായലിലെറിഞ്ഞത്


എനിക്ക് ഭയമാണ്  
വെളുപ്പിനെ 
വെളുത്ത വസ്ത്രം ധരിച്ചതിനല്ലേ 
വെളുത്ത മനസ്സുള്ള എന്‍റെ 
പിതാവിനെ അവര്‍ 
ഭീകരനാക്കി തൂക്കി കൊന്നത് 


എനിക്ക് ഭയമാണ് 
തന്നുപ്പിനെ 
കുളിരുള്ളോരുപാതിരാ 
നേരത്തല്ലേ എന്‍റെ ഭാര്യ 
അന്യന്‍റെ ചൂട് തേടി പോകുന്നത് 
ഞാനാദ്യം കണ്ടറിഞ്ഞത് 
പിന്നെ അവളുടെ പേരില്‍ 
ഞാനുണ്ടാക്കിയ എന്‍റെ 
വീട്ടില്‍ നിന്നും അവരെന്നെ 
തള്ളിവിട്ടതും തണുത്ത 
മരവിപ്പിലേക്കായിരുന്നു


എനിക്ക് ഭയമാണ് 
എനിക്ക് ഭയമാണ് 
ജീവിതത്തെ ,ലോകത്തെ 
മനുഷ്യനെ എല്ലാം എല്ലാം 
എനിക്ക് ഭയമാണ് 


മനുഷ്യന് വിലയില്ലാത്ത 
മൂല്യത്തിനു നിലയില്ലാത്ത 
മാന്യതയും സഭ്യതയും 
ഒളിച്ചോടി പോയ ഈ 
ലോകത്തിലെനിക്കിനി
ജീവിക്കേണ്ടാ ....
എനിക്ക് മരിക്കണം 
എനിക്ക് മരിക്കണം 
എനിക്ക് മാന്യമായി 
ഒന്നു മരിക്കണം 




3 comments:

  1. ഉം...... ഭയക്കേണ്ടി ഇരിക്കുന്നു.....

    ReplyDelete
  2. നന്നായിരിക്കുന്നു മുഹ്സിന്....
    ഓരൊ വാര്ത്ത കേള്ക്കുംബോഴും ഭയമാണ്...

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്. എന്നാല്‍ അവസാന ഭാഗം ഒരു നിരാശയുടെ ധ്വനിയാണ് കാണിക്കുന്നത്. ജീവിതം പട പൊരുതുന്നവര്‍ക്കുളളതാണ്. പ്രത്യാശ നല്‍കുന്ന വരികളാണ് നല്ലത്. ലോകം എല്ലാ കാലത്തും കാമ വെറിയും കൊല പാതകവും നിറഞ്ഞതാണ്‌. ആ അന്ധകാരത്തില്‍ ഒരു കൈത്തിരിയാകാന്‍ ആണ് നാം ശ്രമിക്കേണ്ടത്. ഭാവുകങ്ങള്‍.

    ReplyDelete