Jul 26, 2016

കൊത്ത്കോഴികള്‍

ഒരു വീട്ടില്‍ രണ്ടു കോഴികള്‍ ഉണ്ടായിരുന്നു...രണ്ടു ഒത്ത പൂവന്കൊഴികള്‍.ഒരു വെളുത്ത സുന്ദരനും ഒരു ചുവന്ന സുന്ദരനും.
ഒരേ കൂട്ടില്‍ ഉറങ്ങാറുള്ള അവര്‍ ഒരു ദിവസം നേരം വെളുത്തപ്പോള്‍ മുതല്‍ പൊരിഞ്ഞ പോര് തുടങ്ങി ..നിറത്തെ ചൊല്ലിയായിരുന്നു തുടക്കം..
പിന്നെ സൌന്ദര്യത്തെ കുറിച്ചും ....അവരവരുടെ ശക്തികളെയും കഴിവുകളെയും കുറിച്ചും ഒക്കെ ആയി.. തമ്മില്‍ തല്ല്.ഓടാനും ചാടാനും പറക്കാനും കൂവാനും ഒക്കെ തങ്ങളുടെ കഴിവുകളെ കുറിച്ച് അവര്‍ വാദിച്ചു കൊണ്ടേ ഇരുന്നു..പിന്നെ യജമാനന് ചെയ്യുന്ന സേവനങ്ങളെ കുറിച്ചും ....ആയി...എന്തായാലും പോര് തന്നെ.. പൊരിഞ്ഞ പോര് .വാദങ്ങള്‍ മുറുകിയപ്പോള്‍ ചുവപ്പന്‍ ഒരു കൊച്ചുതെറി പാസ്സാക്കി ..വെളുമ്പന്‍ കുറവ് വരുത്തിയില്ല ..തെറി ചുവപ്പന്ന് മാത്രല്ല അവന്റെ തള്ളക്കും കൂടി നീട്ടി കൊടുത്തു (തന്ത യുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ കോഴികള്‍ സാദാരണ തള്ളയെ ആണ് തെറി വിളിക്കുക )വെളുമ്പന്‍ തൂവല്‍ പറിച്ച് ഒരേറു കൊടുത്തു ചുവപ്പന്‍ കാലു കൊണ്ട് കല്ല്‌ തെറിപ്പിച്ചു...ചുവപ്പന്‍ ഓടിച്ചു കൊത്തി ,, വെളുമ്പന്‍ പാറിച്ചു കൊത്തി...മുറ്റം ആകെ തൂവലും പൊടിയും പാറിപ്പറന്നു....ഇത് ഒരു പതിവായി..പുലരുന്നതേ പോരാടനാണെന്ന പോലെ ആയി ..പോര് മുറുകിയപ്പോള്‍..മുറ്റവും പറമ്പും പോര്‍ക്കളം ആയി .. ഉമ്മ വാങ്ങിച്ച പുതിയ മണ്‍ കലം പൊട്ടി ...അനിയന്‍ മീന്‍ വളര്‍ത്തുന്ന കുപ്പി മറിഞ്ഞു മീനൊക്കെ ചത്തു...മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെങ്ങള്ടെ കുട്ടിയുടെ കയ്യില്‍ കോഴിയുടെ നഖം കൊണ്ട് മുറിവായി....ഉപ്പാന്റെ ജൈവ പച്ചക്കറി തോട്ടത്തിന്റെ കാര്യം ഒരു തീരുമാനമായി...ഇത്രയും ആയപ്പോള്‍ ...അന്നൊരു വ്യാഴാഴ്ച അളിയന്‍ വിരുന്നു വന്നപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ ബാപ്പ രണ്ട് കോഴി യോധാക്കളുടെയും .....കഴുത്തില്‍ കത്തി വെച്ചു .... സിമ്പിള്‍ ആയിട്ട്....അതോടെ ആ പോരാട്ടത്തിനു ദാരുണമായ അന്ത്യം സംഭവിച്ചു. പക്ഷെ രസം അതല്ല..
കത്തി വെച്ചപ്പോള്‍ രണ്ടിന്‍റെയും ചോരക്ക് ഒരേ നിറം ...തൂവല്‍ പറിച്ചപ്പോള്‍ രണ്ടിനും ഒരേ നിറം...രണ്ടിനെയും കറി വെച്ചത് ഒരേ ചട്ടിയില്‍ ..രണ്ടിനും ഒരേ ടേസ്റ്റ് ....ഒടുവില്‍ അവയുടെ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടതും ഒരേ മണ്ണില്‍ ഒരേ കുഴിയില്‍ .. ....( ഈ കഥ തികച്ചും സാങ്കല്പ്പികം മാത്രം ഇതിനു ആരുമായിട്ടെങ്കിലും സാദ്രശ്യം ഉണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം)

No comments:

Post a Comment