Jul 25, 2016

അയലോക്കത്തെ സാദാചാരക്കാര്

അയലോക്കത്തെ വീട്ടില്‍ അന്നം കിട്ടാതെ
കിടാങ്ങള്‍ കാറി കരയാറുണ്ട്...
ആരും വന്നു കണ്ടിട്ടില്ല.. ഒരു പൊതി ചോറുമായി

അയലോക്കത്തെ വീട്ടില്‍ ചികിത്സിക്കാന്‍
കാശില്ലാതെ കാറിക്കുരച്ച് ചോരതുപ്പി
കിടന്നു നരകിക്കുന്നുണ്ട് ഒരു വല്ല്യുമ്മ ..  
ആരും വന്നു കണ്ടിട്ടില്ല ഒരു പൊതി മരുന്നുമായി

അയലോക്കത്തെ  വീട്ടില്‍ നട്ടുച്ചക്ക് ഒരു
പാമ്പോ ചേരയോ കേറിയാല്‍ പോലും
ഒരു ‘പിടുത്തക്കാരനും’ ഒരു ‘അടിച്ച്കൊല്ലലു’ കാരും
ആളെ കൂട്ടി ഓടി വരാറില്ല ...കൂവി വിളിച്ചാല്‍ പോലും

എന്നാല്‍

അയലോക്കത്തെ വീട്ടില്‍ അസമയത്തൊരു നിഴലനങ്ങിയാല്‍
അവര്‍ പോലും അറിയും മുന്ബ് ആളെ കൂട്ടി ഓടിയെത്തും
അയലോക്കത്തേക്ക് ‘നോട്ട’മുള്ള ആങ്ങളമാര്‍....
കമ്പും കോലും പിക്കാസും കുറുവടിയും ..

പൊട്ടിയൊലിച്ച കുരുവും ഒരു കൊട്ട കുത്തിക്കഴപ്പുമായി...

No comments:

Post a Comment