Mar 26, 2011

പോക്ക്രാച്ചി


പാട വരമ്പത്തൊരു
പോക്ക്രാച്ചി തവള
കരഞ്ഞിരിപ്പുണ്ട്
വയല്‍ നികത്തിയവര്‍
പുനരധിവാസം
സാധ്യമാക്കിയില്ല പോലും 
പോകാന്‍ പാര്‍ക്കാന്‍ 
മറ്റൊരിടം ബാക്കിയുമില്ലത്രേ 
പാടവരമ്പുകളില്‍ ഇനിയും 
പോക്ക്രാച്ചികള്‍ കരയും 
വേനലിലും ചൂടിലും 
മകരകുളിര്‍ മഞ്ഞിലും 
മഴയ്ക്ക് മുന്‍പേ  അവ 
മരിച്ചു തീരും വരെ....

10 comments:

  1. പാവം പ്രോകാച്ചികള്‍

    ReplyDelete
  2. വികസനങ്ങളുടെ പേരില്‍ ഒരു പാട് പോക്ക്രാച്ചികള്‍ ഉണ്ടാകുന്നുണ്ട്

    ReplyDelete
  3. കവിത നന്നായി..

    ReplyDelete
  4. thanks alot to ajmal noushad bai jazmikutty for valuable comments

    ReplyDelete
  5. ഇനി ഒരിയ്ക്കലും മണ്ണിനടിയില്‍ നിന്ന് വയലുകള്‍ ഉയിര്‍ക്കുകയില്ല ,എന്ന് പാവം പോക്രാചികള്‍ അറിയാതിരിയ്ക്കട്ടെ.പാടവരമ്പില്‍ ചാഞ്ഞു നില്‍ക്കുന്ന കയ്യൂന്നിയുടെ ഇത്തിരി തണലില്‍ കരഞ്ഞിരുന്ന പോക്രചിയുടെ വേദന കണ്ടതിനു നന്ദി.

    ReplyDelete
  6. shaiju bai thanks for comments ... ente pokrachiyod sahanubhoothi thonniyathinu .... vikasanangalude peril oru pad pokrachikal srishtikapedunnund avarum ... kidappadamillathe karayunnund ,,,

    ReplyDelete
  7. തവളകളുടെ കരച്ചില്ലും ആ മഴയുടെ മണവും നമ്മുക്ക് അന്ന്യമാവുന്നു .ഓര്‍മിപ്പിച്ചതിന്ന് നന്ദി..

    ReplyDelete