Mar 5, 2011

കരുണ ഇല്ലാത്ത അരണ


പതിവ് പോലെ .ഉച്ചക്ക് ജോലി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയതായിരുന്നു. . പൊള്ളുന്ന ചൂടില്‍ ഈ മരുപ്പറമ്പില്‍ ഇങ്ങനെ ഉരുകി ജീവിക്കാന്‍ ഇനി വയ്യ നിറുത്തണം .. ഓരോന്ന് ആലോചിച്ച്‌ നടക്കുക ആയിരുന്നു .. അപ്പോഴാണ് ആ കാഴ്ച കണ്ടത് ... ഒരു അരണ .. നാട്ടില്‍ നിന്ന് പോന്നതിനു ശേഷം ഒരു  അരണയെ കാണുന്നത് ഇത് ആദ്യമാണ് .. അതിനാലാവണം കൌതുകം തോന്നി .. നാട്ടിലെ അരണയെ പോലെ അല്ല മഞ്ഞ നിറത്തില്‍ ഭംഗിയുള്ള പുള്ളികള്‍ ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരന്‍  ( എന്ത് കണ്ടാലും നാട്ടിലേക്ക് താരതമ്യം ചെയ്യുക എന്നത് പ്രവാസികളുടെ ഒരു പൊതു സ്വഭാവം ആണ് ക്ഷമിക്കുക ) എന്നെ കണ്ടിട്ടാവണം അവനും എന്നെ തന്നെ സൂക്ഷിച്ചു നോക്കി അനങ്ങാതെ നില്‍ക്കുകയാണ് .. "അരണ കടിച്ചാല്‍ ഉടനെ മരണം " . പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍ പറഞ്ഞു കേട്ടിരുന്ന ആ കാര്യം എന്‍റെ ഓര്‍മയിലേക്ക് അറിയാതെ ഓടിയെത്തി  . അത് സത്യം തന്നെ ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത് .. തെറ്റാണെന്ന് ഇപ്പോഴും ഉറപ്പില്ല ആപ്പോള്‍ ചിലപ്പോള്‍ സത്യമാവും ... ഒരു പക്ഷെ ഇവന്‍ ഇപ്പോള്‍ എന്നെ കടിച്ചാല്‍ ഞാന്‍ മരിച്ചേക്കാം.എന്നാല്‍ ഒന്ന് ശ്രമിച്ചു  നോക്കിയാലോ  ഞാന്‍ ചിന്തിച്ചു ...ജീവിതം മടുത്തിരിക്കുന്നു എന്റെ സ്വപ്‌നങ്ങള്‍ ഒന്നും ഇത് വരെ പൂവണിഞ്ഞിട്ടില്ല എന്നും കഷ്ടപ്പാടും സങ്കടങ്ങളും മാത്രം ..  ഒരു നല്ല ജോലി ഇല്ല പണം ഇല്ല ഒന്നും ഇല്ല കുറെ പ്രാരാബ്ദങ്ങള്‍ മാത്രം ഉണ്ട് കൂട്ടിന്‌ . വീട്ടാനാകാത്ത അത്രക്ക് കടം ഉണ്ട് വീട്ടി തീര്‍ക്കാന്‍ .. പിന്നെ വീട് ചോര്‍ന്നു ഒലിക്കുന്നതാണ് അത് നന്നാക്കണം സഹോദരിമാരെ കെട്ടിച്ചയക്കണം അങ്ങനെ നീളുന്നു ആ ലിസ്റ്റ് .. എന്നാല്‍ നല്ലൊരു ജോലിയും കിടുന്നില്ല അതെങ്ങനെ കിട്ടും പഠിക്കേണ്ട കാലത്ത് പഠിക്കാന്‍ പറ്റിയിട്ടു വേണ്ടേ . അപ്പോളും പ്രാരാബ്ദം വഴി മുടക്കി കൂടെ പഠിച്ചവര്‍ എല്ലാം പഠിച്ച് ഒരു നിലയില്‍ എത്തി . നാട്ടില്‍ നില്ക്കാന്‍ കഴിയാത്തപ്പോള്‍ ആണ് ഇങ്ങോട്ട് വിമാനം കയറിയത് . കടം ഒന്ന് കൂടി കൂടി അത്ര തന്നെ . പന്ത്രണ്ട്‌ പതിനാല് മണിക്കൂര്‍ ജോലി പിന്നെ അയാളുടെ ചീത്ത പറച്ചിലും വയ്യ ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം .. മരിക്കുക തന്നെ ആണ് നല്ലത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എന്തായാലും ഇല്ല . അരണ കടിച്ചു മരിച്ചാല്‍ പിന്നെ കുഴപ്പമില്ലല്ലോ ?.. ഞാന്‍ കണ്ണടച്ച് അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നു..എന്തായാലും മരിക്കുക അല്ലേ മനസ്സില്‍ ആകെ ഒരു  പരിഭ്രമം .. ഇത് വരെ ജീവിച്ചിരുന്ന ലോകം ഇതാ എനിക്ക് അന്യമാകാന്‍ പോകുന്നു ..ഉമ്മ, വീട്ടുകാര്‍ ,കൂട്ടുകാര്‍ എല്ലാവരെയും ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു .. ഗള്‍ഫിലേക്ക് പോരുന്ന ദിവസം എനിക്ക് വേണ്ടി എത്ര കാലവും കാത്ത് നില്‍ക്കാം എന്ന് വാക്ക് തന്ന അവളെയും ഞാന്‍ ഓര്‍ത്തു അവള്‍ ഇന്ന് വേറെ ഒരുത്തന്‍റെ ഭാര്യ ആണെന്നരിഞ്ഞിട്ടും ....സങ്കടപ്പെടാന്‍ വേണ്ടി മാത്രം എനിക്ക് എന്തിനീ ജന്മം  ഞാന്‍ കണ്ണുകള്‍  ഇറുക്കി  അടച്ചു മരണ വേദന ഏറ്റു വാങ്ങാന്‍ മനസ്സുകൊണ്ട്  ഒരുങ്ങി ... അപ്പോള്‍ താഴെ മണലില്‍  ഒരനക്കം ഞാന്‍ ഉറപ്പിച്ചു അവന്‍ എന്നെ കടിക്കാന്‍ വേണ്ടി വരുകയാണ് .ഞാന്‍ ഇപ്പോള്‍ മരിക്കും  ഞാന്‍ ഒന്ന് കൂടി കണ്ണുകള്‍ ഇറുക്കി അടച്ചു .... പക്ഷെ ആ ശബ്ദം എന്നില്‍ നിന്നു അകന്നു പോകുന്നുവോ ? ഞാന്‍ പാതി മിഴി തുറന്നു നോക്കി പക്ഷെ അവനെ കാണുന്നില്ലല്ലോ ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി അതാ അവന്‍ .. ഒരു ചെറു ജീവിയുടെ പിന്നാലെ ഓടുന്നു .. ഇര പിടിക്കാന്‍ .. കരുണ ഇല്ലാത്ത അരണ .. അരണയെ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും റൂമിലേക്ക് നടന്നു ഓരോന്ന് ആലോചിച്ച്‌ കൊണ്ട് തന്നെ ... പ്രാരാബ്ദങ്ങളെ ശപിച്ചു കൊണ്ടു തന്നെ ..... 

12 comments:

  1. വെറുതേ ആശിപ്പിച്ചു...:)

    ReplyDelete
  2. ഈ അരണയുടെ ഒരു കാര്യം
    ഓരോന്നോര്‍മ്മിപ്പിച്ചു......

    (ദുഖങ്ങളില്ലാത്തവരുണ്ടോ....??
    എല്ലാം നേടിയവരുണ്ടോ...??)

    ReplyDelete
  3. ച്ചെ...എല്ലാം നശിപ്പിച്ചു, ഒരു വൃത്തികെട്ട ജന്തുവാണീ അരണയെന്ന് ബീവി പറയാറുണ്ട്. ഏതയാലും ഈ പോസ്റ്റിനു പിന്നില്‍ വല്ല താല്പര്യങ്ങളുമുണ്ടോ? അങ്ങനെയെങ്കില്‍ അക്കൗണ്ട് നമ്പറും അഡ്രസ്സും വെക്കാമായിരുന്നില്ലേ? പിന്നെ പറ്റിയ തലക്കെട്ട് ' ഈ പാവം പ്രവാസിയെ സഹായിക്കുക' എന്നാക്കാമായിരുന്നു.. ആശംസകള്‍

    ReplyDelete
  4. കുറ്റൂരി സഖാവെ അഭിപ്രായം രേഘപ്പെടുതിയത്തിനു നന്ദി .... തല്‍ക്കാലം അക്കൗണ്ട്‌ നമ്പര്‍ ചേര്‍ക്കേണ്ട ഗതികേട് ഇല്ല ... എഴുതുന്നതെല്ലാം സ്വന്തം കാര്യമാകണം എന്നുണ്ടോ ?

    ReplyDelete
  5. ഹയ്യോ..ഇങ്ങനെ കോപിക്കാതെ..ഒരു തമാശ പറഞ്ഞതല്ല്യോ?

    ReplyDelete
  6. കോപിച്ഛതല്ല ഞാനും തമാശ പറഞ്ഞതാ .....

    ReplyDelete
  7. അരണ കടിച്ചാല്‍ മരണം ഉറപ്പാണെന്ന ധാരണ ഇപ്പോഴും മിച്ചം

    ReplyDelete
  8. അരണ കടിച്ചാൽ എന്നല്ല.. അരണയെ കടിച്ചാൽ എന്നാണ്. ഇയാൾ അരണയെ അങ്ങോട്ട് കടിക്കണം. അപ്പോ അതിന്റെ തൊലിയിലുള്ള വിഷം കാരണം മരിക്കും എന്നാണ്. അങ്ങിനെ ചെയ്യുകയാണെങ്കിൽ അപ്പോഴും അത് ആത്മഹത്യ തന്നെ.. :)

    ജീവിതം എന്ന് പറഞ്ഞാൽ എന്നും സന്തോഷവും ചിരിയുമായി കഴിഞ്ഞ് കൂടൽ അല്ല. കഷ്ടപാടുള്ളവർക്കെ ശരിക്കുള്ള സുഖമറിയു. സന്നർഭങ്ങൾക്കനുസരിച്ച് utility മാറികൊണ്ടിരിക്കും. ദാഹിച്ചിരിക്കുന്നവനെ വള്ളത്തിന്റെ സ്വാദ് ലഭിക്കൂ… ദുഖങ്ങളും കഷ്ടതകളും ഇല്ലാത്തവർ ലോകത്ത് ആരാണുള്ളത്? എല്ലാവർക്കും പലരീതിയിലുള്ള കഷ്ടപ്പാടുകളുണ്ട്. എന്നാൽ അത് ഏറിയും കുറഞ്ഞും കൊണ്ടിരിക്കും. ഏത് കഷ്ടതയിലും പിടിച്ച് നിന്നു ജീവിക്കുന്നവനാണ് വിജയി. അല്ലാത്തവനെ ലോകം ഭീരു എന്നെ വിളിക്കൂ…

    ReplyDelete
  9. "അരണ കടിച്ചാല്‍ ഉടനെ മരണം "

    ReplyDelete
  10. ITH IYALUDE ANUBAVANGALO MATTO ANO???

    ReplyDelete