Feb 28, 2011

ഉത്തരം










കൂട്ടിയും കിഴിച്ചും നോക്കി 
ഉത്തരം കിട്ടിയില്ല 
ഗുണിച്ചു നോക്കി 
ഹരിച്ചു നോക്കി 
അപ്പോഴും ഉത്തരം 
മാത്രം  കിട്ടിയില്ല 
എന്നിട്ടും ഞാന്‍ കണക്ക്
കൂട്ടി കൊണ്ടേ ഇരുന്നു 
തോല്‍വി  സമ്മതിക്കാതെ 
ഒടുവില്‍ ഒരുനാള്‍ 
ഉത്തരം കിട്ടി പക്ഷെ 
അന്ന് ഞാന്‍ മരിച്ചിരുന്നു 
ഉത്തരം കിട്ടിയത് 
ബാക്കിയുള്ളവര്‍ക്കായിരുന്നു 
ഉത്തരം അറിയേണ്ടേ 
ഉത്തരം  പൂജ്യം 

3 comments:

  1. ഇഷ്ടപ്പെട്ടു.........

    ReplyDelete
  2. പൂജ്യമാണ്‌ ഏറ്റവും വലിയ ഉത്തരം
    ആശംസകൾ!

    ReplyDelete