Feb 8, 2011

മയില്‍ പീലി കുഞ്ഞുങ്ങള്‍

  
വെളിച്ചം കാണിക്കാതെ
പുസ്തകത്തിലൊളിപ്പിച്ചാല്‍ 
പെറ്റുപെരുകുമെന്നു പറഞ്ഞു 
ആരും കാണാതെ സ്നേഹത്തോടെ 
നീ എനിക്ക് സമ്മാനിച്ച  ആ 
മയില്‍ പീലി പ്രസവിച്ചു 
പത്തു കുഞ്ഞുങ്ങള്‍ .....

എല്ലാം പെണ്‍കുഞ്ഞുങ്ങള്‍ 
ആയിരുന്നു  അതിനാല്‍ 
വെളിച്ചം കാണിക്കാതെ 
പുസ്തകത്തിനകത്ത് വെച്ച് 
തന്നെ ഞാന്‍ അവയെ കൊന്നു  

13 comments:

  1. ഹോ ....എന്തൊരു ദുഷ്ടത ....

    നന്നായിട്ടുണ്ട് കേട്ടോ.....

    ReplyDelete
  2. ഓ....മൈ ദൈവമേ.....
    താങ്കളുടെ ഈ കവിതയുടെ വില താങ്കള്‍ക്കു മനസ്സിലാവുന്നുണ്ടോ?
    ഈ കവിത പെങ്കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ഇതൊരു പ്രസ്ഥാനത്തിന്റെയും മുന്‍ഭാഗത്തു വലിയ തുളസിത്തറപോലെ അതില്‍ പവിത്ര സ്വര്‍ണ്ണം കൊണ്ട് കൊത്തിവക്കണം...
    ഈ കവിത ഞങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കട്ടെ...
    താങ്കളുടെ അനുമതി പ്രതീക്ഷിക്കുന്നു....
    email id : entemalaya@gmail.com
    അയക്കുമല്ലോ .....
    ഞങ്ങളുടെ ബ്ലോഗ്‌ കേരളത്തിലെ സ്കൂളുകളില്‍ പ്രചാരത്തിലുണ്ട്...
    കാണുക
    http://malayalamresources.blogspot.com/

    ReplyDelete
  3. നമിക്കുന്നു....

    കൂടുതല്‍ പറയാന്‍ വാക്കുകള്‍ ഇല്ല...

    ReplyDelete
  4. ഭ്രൂണ ഹത്യ നടത്തിയില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുന്നു

    ReplyDelete
  5. ഇങ്ങനെയും കവിതയെഴുതാം അല്ലെ .. !!

    ReplyDelete
  6. വലിയ മഹത്തായ ഒരു ആശയമാണ് സഹോദരന്‍ പറഞ്ഞു വെച്ചത്

    ReplyDelete
  7. കാലം മാറും.പെണ്‍കുഞ്ഞുങ്ങള്‍ക്കായി അച്ഛനും അമ്മയും കാത്തിരിക്കും .. അങ്ങനെ തന്നെ ആണ് എന്റെ പ്രതീക്ഷ

    ReplyDelete
  8. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും മാരകമായ ബോംബു സ്ഫോടനത്തില്‍ കൊല്ലപെടുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ നമ്മുടെ അമ്മമാരുടെ ഗര്‍ഭപാത്രങ്ങളില്‍ വെച്ചു കൊലചെയ്യപെടുന്നു. നമ്മുടെ പല സര്‍ക്കാര്‍ ആശുപത്രികളും ഇന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ കൊലക്കളങ്ങള്‍ ആണ്

    ReplyDelete
  9. ഇത് കോപ്പി അടി ആണ്

    ReplyDelete
    Replies
    1. സുഹൃത്തേ... കാലങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്‌ ബ്ലോഗ്‌ തുറന്നു നോക്കുന്നത് .അപ്പോഴാണ് ഇങ്ങനെ ഒരു കമ്മന്റ് കണ്ടത് ..അറിഞ്ഞാല്‍ കൊല്ലം എന്നുണ്ട് എന്ത് അര്‍ത്ഥത്തില്‍ ആണ് ഇത് കോപ്പിയടി ആണ് എന്ന് പറഞ്ഞത്

      Delete
    2. This comment has been removed by the author.

      Delete