Jan 12, 2011

സ്വാര്‍ത്ഥത













സ്വര്‍ഗം കിട്ടാന്‍ മാതാപിതാക്കളെ
സ്നേഹിക്കണമെന്ന് ചെറുപ്പത്തില്‍
ഉസ്താദ്‌ ചൊല്ലി പഠിപ്പിച്ചു


തിളയ്ക്കുന്ന കൌമാരത്തില്‍
വളകിലുക്കി കാമുകി ചോദിച്ചു
"ഏറ്റവും പ്രിയപ്പെട്ടത് ഞാനല്ലേ ?"


"നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട "
എന്ന്‍ നിറുത്തുന്ന കത്തുകളിലൂടെ ഭാര്യ
 സ്നേഹം പിടിച്ച് വാങ്ങികൊണ്ടിരുന്നു


"എന്‍റെ പിതാവിന് ഞാന്‍ കഴിഞ്ഞിട്ടേ
ഉള്ളൂ മറ്റെന്തും " മകള്‍ കൂട്ടുകാരോട്
അഭിമാനത്തോടെ പറയുന്നത് കേട്ടു


 ഇനി ഞാനൊരു സത്യം പറയെട്ടെ
ആരും നിര്‍ബന്ധിക്കാതെ  ആരും
പറയാതെതന്നെ  ഞാന്‍ ഏറ്റവും അധികം 
സ്നേഹിച്ചിരുന്നത് എന്നെ തന്നെ ആയിരുന്നു 

5 comments:

  1. നല്ലൊരു കവിത വായന സമ്മാനിച്ചതിന് നന്ദി

    ReplyDelete
  2. "ഞാനെനിക്കെന്റെ സ്വന്തം".....നല്ല കവിത....

    ReplyDelete
  3. എനിക്ക് സ്വന്തം ഞാന്‍ മാത്രം..:)

    ReplyDelete
  4. ഉചിതമായ തലകെട്ട്,

    ReplyDelete
  5. വളരെ ശരി... മിക്കവരും ഇങ്ങനെ തന്നെ... ചിലപ്പോള്‍ ഈ ഞാന്‍ പോലും...

    ReplyDelete