Nov 8, 2010

മാപ്പ്

എന്‍റെ ഹൃദയം നീ കീറി മുറിച്ചപ്പോളാണ്    
നിന്‍റെ സ്വപ്നത്തിന്‍റെ കണക്കുകള്‍
നീ കുറിച്ചിട്ട നിന്‍റെ കണക്കു പുസ്തകം
ഞാന്‍ ചീന്തി എറിഞ്ഞത് ....
അറിയാമായിരുന്നു എനിക്ക്  അത്
നിന്‍റെ ഹൃദയം തന്നെ ആയിരുന്നെന്ന് 

മുമ്പേ നിന്നെ ഏല്‍പിച്ച എന്‍റെ ഹൃദയത്തില്‍
നീ തന്നെ കഠാര ഇറക്കിയപ്പോള്‍ ഉണ്ടായ
തീവ്ര ദുഃഖം  അല്ലെങ്കില്‍
ഞാന്‍ തഴയപ്പെടുന്നു എന്ന തോന്നലില്‍
നിന്നുയര്തെഴുന്നേറ്റ പ്രതികാര ദാഹം;
നിന്‍റെ സ്വപ്നങ്ങളുടെ നട്ടെല്ലില്‍ തന്നെ
ക്ഷതമേല്‍പ്പിച്ച് നിന്നില്‍  തീരാ വേദനയുടെ 
കരിനിഴല്‍ വീഴ്ത്താന്‍ ഞാന്‍കണ്ട  ന്യായങ്ങള്‍ .. 

പിന്നീട് പലപ്പോഴായി നീ തന്നെ പുരട്ടി തന്ന 
സ്നേഹാമൃതം കൊണ്ടെന്‍റെ മുറിവുണങ്ങിയിട്ടും
സുഹൃത്തേ മായ്ക്കാനാവാതെ ആ മുറിവുകള്‍ 
നിന്നില്‍ മാറാതെ നീറുന്നുന്ടെന്നരിറിയുന്നതില്‍
നീറുന്നുണ്ട്  എന്‍റെ ഹൃദയവും  അറിയാതെ 

മരുന്നായോന്നുമില്ല എന്‍റെ കൈകളില്‍
നിന്‍ മനസിലെ മുറിവില്‍ പുരട്ടാന്‍
മാപ്പ് തേടുന്ന എന്‍റെ ഈ ഹൃദയമല്ലാതെ
പ്രായശ്ചിത്തമായിട്ടെന്തു   നല്‍കും  ഞാനിന്ന്
എന്‍ കരളില്‍ നിന്നു പറിച്ചെടുത്ത
കരയുന്ന ഈ കവിതയല്ലാതെ ......

2 comments:

  1. എന്‍ കരളില്‍ നിന്നു പറിച്ചെടുത്ത
    കരയുന്ന ഈ കവിതയല്ലാതെ .ശോ നന്നായി എന്നല്ലാതെ എന്ത് പറയാന്‍ ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  2. ninnte haredayathil karada ketti aval kadannu kalanjalle .. nannayii aa kutty rakshapettuu

    ReplyDelete