Nov 13, 2010

മോഹം

ആകാശത്തിനും ഭൂമിക്കും ഇടയിലെ ആ ശൂന്യത ഒന്ന് ആസ്വദിക്കാന്‍ ഉള്ളില്‍ അതിയായ മോഹം .... യന്ത്രങ്ങളുടെ സഹായമില്ലാതെ പൂര്‍ണമായി ആ ശൂന്യത ഒന്ന് അറിയണം ...  .പക്ഷികളെ പോലെ ..... അവിടെ ആണല്ലോ പക്ഷികള്‍ സ്വാതന്ത്രം  ആഘോഷിക്കുന്നത് ...ഞാനും ചിറകില്ലാതെ അവരെ പോലെ .....  എന്തൊരു അനുഭൂതി ആയിരിക്കും ...  കൂടുതലൊന്നും ആലോചിക്കാതെ അടുത്ത് തന്നെ ഉള്ള അംബരചുംബിയായ ആ കെട്ടിടത്തില്‍ കയറി താഴേക്ക് ചാടി.... ആ ഹാ ഹാ ... അത്രയേ പറയാന്‍ സാധിച്ചതുള്ളൂ .... അതില്‍ പിന്നെ എന്‍റെ ശരീരം ഭൂമിക്ക് അടിയിലെക്കും ആത്മാവ് ആകാശത്തിനു മുകളിലേക്കും താമസം മാറ്റി .....

6 comments:

  1. മോഹം.. ഇല്ലാത്തതിനെ പുല്‍കാന്‍...കൊള്ളാം , നന്നായിട്ടുണ്ട്.

    ReplyDelete
  2. അങ്ങനെ ഒരു മോഹം പൂവണിഞ്ഞു,,,

    ReplyDelete
  3. ഇത് മോഹമല്ല അതി മോഹമായിരുന്നു

    ReplyDelete