Apr 19, 2011

നമ്മള്‍ തമ്മില്‍


നിന്‍റെ കൈകള്‍ ഞാന്‍ 
മുറുകെ പിടിച്ചത്‌  എന്‍റെ
കൈകള്‍ക്ക് കരുത്ത്‌ കിട്ടാന്‍ 
എന്ന് നീ തെറ്റിദ്ധരിച്ചു...

എന്‍റെ ഹൃദയം ഞാന്‍ 
നിനക്കേകിയത് എന്‍റെ 
സൌകര്യത്തിനെന്നു 
നീ അടക്കം പറഞ്ഞു 

നിന്നോട്  ഞാന്‍ മനം 
തുറന്നത് എന്‍റെ ഭാരം 
ഇറക്കി വെക്കാന്‍ 
വേണ്ടി മാത്രമെന്ന് 
നീ ന്യായം പറഞ്ഞു

ഞാന്‍ നിന്നെ വിളിക്കുന്നതും 
കാണാന്‍ കൊതിക്കുന്നതും 
എല്ലാം എനിക്ക് വേണ്ടി 
മാത്രമാണ് എന്ന് നീ കരുതി 

എനിക്ക് നിന്നോടുള്ള 
ബന്ധത്തിന് നീ കണ്ട 
പേര്  എന്‍റെ സ്വാര്‍ത്ഥത
കൊള്ളാം നന്നായിരിക്കുന്നു

13 comments:

  1. "എന്‍റെ ഹൃദയം ഞാന്‍
    നിനക്കേകിയത് എന്‍റെ
    സൌകര്യത്തിനെന്നു
    നീ അടക്കം പറഞ്ഞു"

    നല്‍കിയ ഹൃദയത്തിനൊപ്പം പൊയ്പ്പോയ ഒരുമനസ്സകൂടിയുണ്ടെന്ന് കവിത അടക്കം പറയുന്നുണ്ട്.....

    ReplyDelete
  2. ബ്ന്ധനങ്ങളകുന്ന ചില ബന്ധങ്ങള്‍,



    സ്നേഹാശംസകള്‍

    ReplyDelete
  3. thanks alot to kunnejjadan and vazhimarangal for comments

    ReplyDelete
  4. നന്നായി എഴുതി. ഈ പറഞ്ഞതൊക്കെ നൂറുശതമാനം ശരിയാണ്. ചിലര്‍ അങ്ങനെയാണ്, എത്രയൊക്കെ ഉള്ളുതുറന്നാലും, എങ്ങനെയൊക്കെ കാത്തുവച്ചാലും.... ഒടുവില്‍ കേള്‍ക്കാം, ഒക്കെ നീ നിനക്കുവേണ്ടി, എന്ന്.

    ReplyDelete
  5. സ്നേഹബന്ധങ്ങൾക്കിടയിൽ സ്വാർത്ഥതയും അവിശ്വാസ്യതയും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. തികച്ചും നെഗറ്റീവായ ചിന്തയിൽ നിന്നാണ് ഈ രണ്ട് പ്രവണതകളും ഉടലെടുക്കുന്നത്...
    നല്ല മെസേജ്.
    എല്ലാ ആശംസകളും!

    ReplyDelete
  6. ബൂലോകത്ത്
    ഇന്ന് ഞാന്‍
    ഒരു കവിയെ കൂടി അറിഞ്ഞു
    സന്തോഷം!

    ReplyDelete
  7. thanks manaf bai ... enne kavi ennu vilikkan mathram illa ente cheriya thonnalukal athra mathram ..

    ReplyDelete
  8. ഹൃദയം പറയുന്ന വാക്കുകള്‍ക്ക് ഒരു നിമിഷം കാതോര്‍ ത്തുപോയി.അറിയാതെ ഒരു ഭുതകാലം കൂടെ വന്നതുപോലെ ..ഒരു പാട് അഭിനന്ദനങ്ങള്‍

    ReplyDelete
  9. കൊള്ളാം നന്നായി

    ReplyDelete
  10. Innathe kalath valare anuyojyamay kavitha. Lokam muzhuvan selfishil othungumbol, valare parishudhamaya snehavum selfishayi kanunnu alle - Very good poem

    ReplyDelete