Apr 4, 2011

പ്രതിഷേധം

"പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശം ഉണ്ട്
മനുഷ്യ പുത്രനു തല ചായ്ക്കാന്‍..."
പാടിമുഴുമിക്കാന്‍ ആ പാവം
യാചകനു കഴിഞ്ഞില്ല
അതിനു മുമ്പേ പാര്‍പ്പിടമില്ലാതെ
പുളഞ്ഞ ഒരു പാമ്പ് എവിടെ നിന്നോ
ഇഴഞ്ഞു വന്ന്  അവനെ
ആഞ്ഞു കൊത്തി........
വിഷവായു ശ്വസിച്ച്‌ പിടഞ്ഞ്
ഒന്നിരിക്കാനിടമില്ലാതെ
പറന്നു തളര്‍ന്ന ഒരു പറവ
പാറി വന്ന് അവനെ പറന്നു കൊത്തി .......

4 comments:

  1. ഹയ്യോ... ആ പാവം എന്ത് പിഴച്ചു?

    ReplyDelete
  2. അതിനു മാത്രം പാപം അവനെന്തു ചെയ്തു?!

    ReplyDelete
  3. പാട്ട് ഇറങ്ങിയ കാലത്തൊക്കെ പാട്ടില്‍ പറയുന്നത് തീര്‍ത്തും ശരിയായിരുന്നു! ഇന്നിപ്പോ ഭൂമിയുടെ ജൈവിക ഘടനയും പരിസ്ഥിതിയും താറുമാറാക്കുന്ന സ്വാര്‍ഥരായ മനുഷ്യര്‍ കാരണം ഇവറ്റകള്‍ക്ക് അവയുടെ കൂടുകളും മാളങ്ങളും ഒക്കെ നഷ്ടമായില്ലെ! കവിത ഒരു യാചകന്‍ പാടുന്നതിനു പകരം ഒരു bourgeoisie (ബൂര്‍ഷാ)പുത്രന്‍ ഏതെങ്കിലും ഒരു ആധുനിക MP യില്‍ ശ്രവിച്ചുകൊണ്ടിരിക്കുന്ന രംഗമാകാമായിരുന്നു!

    ReplyDelete
  4. thank you nasarkka for valuable comment ... avattakalkk pavangal panakkaran ennonnum illallooo manushyavargam ennallee ulloo ..pinnee sadharana yajakar padunna oru pattu anu athu athu kondanu rangam angne aakiyath ,,, any way thankyou for good suggestion

    ReplyDelete