കുന്നിക്കുരു അതിന്റെ കറുപ്പ് എനിക്ക് എന്റെ ദുഖങ്ങള്‍ ആണ് കറുപ്പിനെ വിഴുങ്ങുന്ന തെളിഞ്ഞ ചുവപ്പ് എനിക്ക് എന്റെ സന്തോഷങ്ങളാണ് അത് കൊണ്ടാണ് കുന്നിക്കുരുവിനെ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചത് , അല്ല എന്റെ ഹൃദയം തന്നെ ആക്കിയത് ഇനി കറുപ്പിനെ ചുവപ്പ് വിഴുങ്ങി തീര്‍ന്ന് കുന്നിക്കുരു പൂര്‍ണ ചുവപ്പകുന്നതും കാത്തിരിക്കയാണ് ഈ പാവം വിഡ്ഢി
Mar 26, 2011
Mar 23, 2011
Mar 5, 2011
കരുണ ഇല്ലാത്ത അരണ
പതിവ് പോലെ .ഉച്ചക്ക് ജോലി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയതായിരുന്നു. . പൊള്ളുന്ന ചൂടില്‍ ഈ മരുപ്പറമ്പില്‍ ഇങ്ങനെ ഉരുകി ജീവിക്കാന്‍ ഇനി വയ്യ നിറുത്തണം .. ഓരോന്ന് ആലോചിച്ച് നടക്കുക ആയിരുന്നു .. അപ്പോഴാണ് ആ കാഴ്ച കണ്ടത് ... ഒരു അരണ .. നാട്ടില്‍ നിന്ന് പോന്നതിനു ശേഷം ഒരു അരണയെ കാണുന്നത് ഇത് ആദ്യമാണ് .. അതിനാലാവണം കൌതുകം തോന്നി .. നാട്ടിലെ അരണയെ പോലെ അല്ല മഞ്ഞ നിറത്തില്‍ ഭംഗിയുള്ള പുള്ളികള്‍ ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരന്‍ ( എന്ത് കണ്ടാലും നാട്ടിലേക്ക് താരതമ്യം ചെയ്യുക എന്നത് പ്രവാസികളുടെ ഒരു പൊതു സ്വഭാവം ആണ് ക്ഷമിക്കുക ) എന്നെ കണ്ടിട്ടാവണം അവനും എന്നെ തന്നെ സൂക്ഷിച്ചു നോക്കി അനങ്ങാതെ നില്‍ക്കുകയാണ് .. "അരണ കടിച്ചാല്‍ ഉടനെ മരണം " . പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍ പറഞ്ഞു കേട്ടിരുന്ന ആ കാര്യം എന്റെ ഓര്‍മയിലേക്ക് അറിയാതെ ഓടിയെത്തി . അത് സത്യം തന്നെ ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത് .. തെറ്റാണെന്ന് ഇപ്പോഴും ഉറപ്പില്ല ആപ്പോള്‍ ചിലപ്പോള്‍ സത്യമാവും ... ഒരു പക്ഷെ ഇവന് ഇപ്പോള്‍ എന്നെ കടിച്ചാല്‍ ഞാന്‍ മരിച്ചേക്കാം.എന്നാല്‍ ഒന്ന് ശ്രമിച്ചു നോക്കിയാലോ ഞാന്‍ ചിന്തിച്ചു ...ജീവിതം മടുത്തിരിക്കുന്നു എന്റെ സ്വപ്നങ്ങള്‍ ഒന്നും ഇത് വരെ പൂവണിഞ്ഞിട്ടില്ല എന്നും കഷ്ടപ്പാടും സങ്കടങ്ങളും മാത്രം .. ഒരു നല്ല ജോലി ഇല്ല പണം ഇല്ല ഒന്നും ഇല്ല കുറെ പ്രാരാബ്ദങ്ങള്‍ മാത്രം ഉണ്ട് കൂട്ടിന് . വീട്ടാനാകാത്ത അത്രക്ക് കടം ഉണ്ട് വീട്ടി തീര്‍ക്കാന്‍ .. പിന്നെ വീട് ചോര്‍ന്നു ഒലിക്കുന്നതാണ് അത് നന്നാക്കണം സഹോദരിമാരെ കെട്ടിച്ചയക്കണം അങ്ങനെ നീളുന്നു ആ ലിസ്റ്റ് .. എന്നാല്‍ നല്ലൊരു ജോലിയും കിടുന്നില്ല അതെങ്ങനെ കിട്ടും പഠിക്കേണ്ട കാലത്ത് പഠിക്കാന്‍ പറ്റിയിട്ടു വേണ്ടേ . അപ്പോളും പ്രാരാബ്ദം വഴി മുടക്കി കൂടെ പഠിച്ചവര്‍ എല്ലാം പഠിച്ച് ഒരു നിലയില്‍ എത്തി . നാട്ടില്‍ നില്ക്കാന് കഴിയാത്തപ്പോള്‍ ആണ് ഇങ്ങോട്ട് വിമാനം കയറിയത് . കടം ഒന്ന് കൂടി കൂടി അത്ര തന്നെ . പന്ത്രണ്ട് പതിനാല് മണിക്കൂര്‍ ജോലി പിന്നെ അയാളുടെ ചീത്ത പറച്ചിലും വയ്യ ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം .. മരിക്കുക തന്നെ ആണ് നല്ലത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എന്തായാലും ഇല്ല . അരണ കടിച്ചു മരിച്ചാല്‍ പിന്നെ കുഴപ്പമില്ലല്ലോ ?.. ഞാന്‍ കണ്ണടച്ച് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു..എന്തായാലും മരിക്കുക അല്ലേ മനസ്സില്‍ ആകെ ഒരു പരിഭ്രമം .. ഇത് വരെ ജീവിച്ചിരുന്ന ലോകം ഇതാ എനിക്ക് അന്യമാകാന്‍ പോകുന്നു ..ഉമ്മ, വീട്ടുകാര്‍ ,കൂട്ടുകാര്‍ എല്ലാവരെയും ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു .. ഗള്‍ഫിലേക്ക് പോരുന്ന ദിവസം എനിക്ക് വേണ്ടി എത്ര കാലവും കാത്ത് നില്ക്കാം എന്ന് വാക്ക് തന്ന അവളെയും ഞാന്‍ ഓര്‍ത്തു അവള് ഇന്ന് വേറെ ഒരുത്തന്റെ ഭാര്യ ആണെന്നരിഞ്ഞിട്ടും ....സങ്കടപ്പെടാന്‍ വേണ്ടി മാത്രം എനിക്ക് എന്തിനീ ജന്മം ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു മരണ വേദന ഏറ്റു വാങ്ങാന്‍ മനസ്സുകൊണ്ട് ഒരുങ്ങി ... അപ്പോള്‍ താഴെ മണലില്‍ ഒരനക്കം ഞാന്‍ ഉറപ്പിച്ചു അവന് എന്നെ കടിക്കാന്‍ വേണ്ടി വരുകയാണ് .ഞാന്‍ ഇപ്പോള്‍ മരിക്കും ഞാന്‍ ഒന്ന് കൂടി കണ്ണുകള്‍ ഇറുക്കി അടച്ചു .... പക്ഷെ ആ ശബ്ദം എന്നില്‍ നിന്നു അകന്നു പോകുന്നുവോ ? ഞാന്‍ പാതി മിഴി തുറന്നു നോക്കി പക്ഷെ അവനെ കാണുന്നില്ലല്ലോ ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി അതാ അവന് .. ഒരു ചെറു ജീവിയുടെ പിന്നാലെ ഓടുന്നു .. ഇര പിടിക്കാന്‍ .. കരുണ ഇല്ലാത്ത അരണ .. അരണയെ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും റൂമിലേക്ക് നടന്നു ഓരോന്ന് ആലോചിച്ച് കൊണ്ട് തന്നെ ... പ്രാരാബ്ദങ്ങളെ ശപിച്ചു കൊണ്ടു തന്നെ .....
Mar 2, 2011
താടി
ബാപ്പയുടെ താടി
ആയിരുന്നു
കുസൃതി കാട്ടുമ്പോള്‍
കണ്ണുരുട്ടുന്ന ബാപ്പയുടെ
വിറയ്ക്കുന്ന താടി
പിന്നെ താടി വെച്ച
ഹെഡ് മാസ്റ്റര്‍ ആയിരുന്നു
താടി കാണുമ്പോഴേ
ഞങ്ങള്‍ വിറക്കുമായിരുന്നു
എന്നാലും താടി
എനിക്കിഷ്ടമായിരുന്നു
മുഖത്തിന്റെ അലങ്കാരം
ആണ് താടി എന്ന് ഞാന്‍
താടി വരാറായപ്പോള്‍
ഞാനും വെച്ചുഒരുഗ്രന്
താടി ഒരെണ്ണം
പക്ഷെ അന്നുമുതല്‍
എന്നെ എല്ലാവരും
സംശയത്തോടെ
നോക്കി തുടങ്ങി
എയര്‍പോര്‍ട്ടിലും മറ്റും
എന്നെ ഏറെ നേരം
പരിശോധിക്കുന്നു
ഒടുവില്‍ ഇന്നലെ
പൊട്ടിയ ബോംബിന്റെ
ഉത്തരവാദിയെ തേടി
നടന്ന പോലീസിന്റെ
പിടി വീണതും
പാവം എന്റെ ഈ
ഇടതൂര്‍ന്ന താടിയില്‍
അറിയില്ലായിരുന്നെനിക്ക്
താടി ഇത്രക്ക്
ഭീകരന്ആണെന്ന്
Feb 28, 2011
ഉത്തരം
ഉത്തരം കിട്ടിയില്ല
ഗുണിച്ചു നോക്കി
ഹരിച്ചു നോക്കി
അപ്പോഴും ഉത്തരം
മാത്രം കിട്ടിയില്ല
എന്നിട്ടും ഞാന്‍ കണക്ക്
കൂട്ടി കൊണ്ടേ ഇരുന്നു
തോല്‍വി സമ്മതിക്കാതെ
ഒടുവില്‍ ഒരുനാള്‍
ഉത്തരം കിട്ടി പക്ഷെ
അന്ന് ഞാന്‍ മരിച്ചിരുന്നു
ഉത്തരം കിട്ടിയത്
ബാക്കിയുള്ളവര്‍ക്കായിരുന്നു
ഉത്തരം അറിയേണ്ടേ
ഉത്തരം പൂജ്യം
Subscribe to:
Posts (Atom)

